ബ്ലോഗിലെ സ്ഥിരം സന്ദര്‍ശകര്‍ക്കും അഭ്യുദയ കാംക്ഷികള്‍ക്കും അവരുടെ സന്ദേശങ്ങള്‍ അഭിപ്രായങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ പങ്കുവെയ്ക്കാനുള്ള വേദിയാണിത്...

"അഭിപ്രായ വേദി"യില്‍ അഥവാ "ബ്ലോഗ്‌ ഫോറ "ത്തില്‍ പങ്കുവെയ്ക്കുന്ന വിവരങ്ങള്‍ കെ.പി.വൈ.എം ന്റെയോ കെ.പി.എം.എസ്സിന്റെയോ ഔദ്യോഗിക അംഗീകാരം ഉള്ളവയല്ല. അത് പോസ്റ്റ്‌ ചെയ്യുന്ന വ്യക്തിയുടെ അഭിപ്രായം മാത്രമാണ്...

പ്രസ്ഥാനത്തിന്റെ സഹയാത്രികര്‍ പങ്കുവെയ്ക്കുന്ന വിവരങ്ങളില്‍ സംഘടനയ്ക്ക് ഗുണകരവും ഔദ്യോഗിക സ്വഭാവമുള്ളതുമായ പോസ്റ്റ്‌കള്‍ കെ.പി.വൈ.എംന്റെ ഔദ്യോഗിക ബ്ലോഗിലേക്ക് ചേര്‍ക്കുന്നതിനും ദോഷകരമായവ നീക്കുന്നതിനും കെ.പി.വൈ.എം നു അധികാരമുണ്ടായിരിക്കുന്നതാണ്...

സന്ദേശങ്ങള്‍ പങ്കുവെയ്ക്കുന്നതിനു വേണ്ടി നിങ്ങളുടെ മെയിലില്‍ നിന്നും "ഡയറക്റ്റ് പോസ്റ്റ്‌ " സെറ്റ് ചെയ്യുന്നതിനും kpymstatecommittee@gmail.com എന്ന വിലാസത്തില്‍ ബന്ധപ്പെടുക.
അതല്ലെങ്കില്‍ ഞങ്ങള്‍ക്ക് ഇമെയില്‍ ചെയ്യുക...

- ബ്ലോഗ്‌ ഫോറം, കെ.പി.വൈ.എം.

Friday, October 29, 2010

കെ.പി.എം.എസ് നിലപാട് വ്യക്തമാക്കുന്നു...

നഗര പാലിക - ത്രിതല പഞ്ചായത്ത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളില്‍ കെ.പി.എം.എസ് ഇടതു പക്ഷ വിരുദ്ധ നിലപാടാണ് സ്വീകരിച്ചിരുന്നത്...
അമൃത ടിവി സംപ്രേഷണം ചെയ്ത റിപ്പോര്‍ട്ട്‌ ഇവിടെ കേള്‍ക്കാം.

ഈ നിലപാട് നടപ്പിലാക്കുവാന്‍ കഴിഞ്ഞുവോ? എല്‍ ഡി എഫിന്റെ ഉരുക്ക് കോട്ടകള്‍ ചീട്ടു കൊട്ടാരമായി തകര്‍ന്ന വാര്‍ത്തകളാണ് പത്രങ്ങള്‍ ആഘോഷിച്ചത്...
ഈ പരാജയത്തില്‍ കെ.പി.എം.എസ്സിന് പങ്കുണ്ടോ?

3 comments:

  1. തീര്‍ച്ചയായും കെ.പി.എം.എസ്സിന്റെ സംഘ ശക്തി വിധി നിര്‍ണ്ണയിച്ച ഒട്ടേറെ മണ്ഡലങ്ങള്‍ കേരളത്തിലുണ്ട്. പൊതു സമൂഹവും രാഷ്ട്രീയ കേന്ദ്രങ്ങളും മൌനം പാലിക്കുന്നത് കെ.പി.എം.എസ്സിന്റെ പേര് പറഞ്ഞു പോയാല്‍ അതൊരു അന്ഗീകാരമായി മാറില്ലേ എന്ന് കരുതിയാവും.

    ReplyDelete
  2. ഏറണാകുളം ജില്ലയില്‍
    ആലുവ, തൃപ്പൂനിതുറ, കൊച്ചി തുടങ്ങിയ ഇടങ്ങളിലോക്കെ എല്‍ ഡി എഫിന്റെ ശക്തി കേന്ദ്രങ്ങളില്‍ തന്നെ വിള്ളലുകള്‍ വീണു..

    ReplyDelete
  3. തിരഞ്ഞെടുപ്പ് കഴിഞ്ഞു. കെ.പി.എം.എസ്സിന്റെ നിര്‍ണ്ണായകമായ വോട്ടുകള്‍
    എല്‍.ഡി.എഫിന്റെ വിധി നിശ്ചയിച്ച നിയോജക മണ്ഡലങ്ങള്‍ ഒട്ടേറെ.
    കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ "പരമ്പരാഗത വോട്ട് നഷ്ടപ്പെട്ടു" എന്ന് സ്വയം വിലയിരുത്തിയ
    രാഷ്ട്രീയ നേതൃത്വം ഇത്തവണ എന്താണാവോ പറയാന്‍ പോകുന്നത്?

    ReplyDelete