ബ്ലോഗിലെ സ്ഥിരം സന്ദര്‍ശകര്‍ക്കും അഭ്യുദയ കാംക്ഷികള്‍ക്കും അവരുടെ സന്ദേശങ്ങള്‍ അഭിപ്രായങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ പങ്കുവെയ്ക്കാനുള്ള വേദിയാണിത്...

"അഭിപ്രായ വേദി"യില്‍ അഥവാ "ബ്ലോഗ്‌ ഫോറ "ത്തില്‍ പങ്കുവെയ്ക്കുന്ന വിവരങ്ങള്‍ കെ.പി.വൈ.എം ന്റെയോ കെ.പി.എം.എസ്സിന്റെയോ ഔദ്യോഗിക അംഗീകാരം ഉള്ളവയല്ല. അത് പോസ്റ്റ്‌ ചെയ്യുന്ന വ്യക്തിയുടെ അഭിപ്രായം മാത്രമാണ്...

പ്രസ്ഥാനത്തിന്റെ സഹയാത്രികര്‍ പങ്കുവെയ്ക്കുന്ന വിവരങ്ങളില്‍ സംഘടനയ്ക്ക് ഗുണകരവും ഔദ്യോഗിക സ്വഭാവമുള്ളതുമായ പോസ്റ്റ്‌കള്‍ കെ.പി.വൈ.എംന്റെ ഔദ്യോഗിക ബ്ലോഗിലേക്ക് ചേര്‍ക്കുന്നതിനും ദോഷകരമായവ നീക്കുന്നതിനും കെ.പി.വൈ.എം നു അധികാരമുണ്ടായിരിക്കുന്നതാണ്...

സന്ദേശങ്ങള്‍ പങ്കുവെയ്ക്കുന്നതിനു വേണ്ടി നിങ്ങളുടെ മെയിലില്‍ നിന്നും "ഡയറക്റ്റ് പോസ്റ്റ്‌ " സെറ്റ് ചെയ്യുന്നതിനും kpymstatecommittee@gmail.com എന്ന വിലാസത്തില്‍ ബന്ധപ്പെടുക.
അതല്ലെങ്കില്‍ ഞങ്ങള്‍ക്ക് ഇമെയില്‍ ചെയ്യുക...

- ബ്ലോഗ്‌ ഫോറം, കെ.പി.വൈ.എം.

Saturday, November 20, 2010

കെ.പി.എം.എസ്സിനെതിരെയുള്ള കോടതിയലക്ഷ്യ ഹര്‍ജി തള്ളി.

2009 ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ കെ.പി.എം. എസ് ഇടതുപക്ഷ വിരുദ്ധ നിലപാടാണ് കൈകൊണ്ടിരുന്നത്‌ .
ആ നിലപാടിനെതിരെ പ്രവര്‍ത്തിച്ച കൊല്ലം യൂണിയന്‍ കമ്മിറ്റി പിരിച്ചു വിടുകയും സെക്രട്ടറി ആയിരുന്ന മനുവിനെ നടപടിക്കു വിധേയമായി പുറത്താക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ടിയാന്‍ സഭയ്ക്കെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയുകയും. കെ.പി.എം.എസ് ന്റെ സമ്മേളനങ്ങള്‍ നിര്‍ത്തി വെക്കാനുള്ള സ്റ്റേ ഓര്‍ഡര്‍ സമ്പാദിക്കുകയും ചെയ്തു.

മനുവിന്റെ കേസ് അടിസ്ഥാന രഹിതമെന്നു കണ്ടു 2010 ജൂണ്‍ 8 നു ബഹു കേരള ഹൈ കോടതി തള്ളിക്കളഞ്ഞിരുന്നു.

അതുമായി ബന്ധപ്പെട്ടു സഭ നടത്തിയ സമ്മേളനങ്ങള്‍ കോടതിയലക്ഷ്യമാണെന്ന് പറഞ്ഞു ഹൈ കോര്‍ട്ടില്‍ ഫയല്‍ ചെയ്ത കോടതിയലക്ഷ്യ ഹര്‍ജിയാണ് ഇപ്പോള്‍ തള്ളിയത്...

കെ.പി.എം.എസ്. ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ നടത്തിയ ജനറല്‍ കൌണ്‍സില്‍, സമ്മേളനങ്ങള്‍ എന്നിവയും
അതിലെടുത്ത സംഘടന തീരുമാനങ്ങളും അതോടെ അന്ഗീകരിക്കപ്പെട്ടു.

((പത്രങ്ങളില്‍ വന്ന വാര്‍ത്ത ഇവിടെ വായിക്കാം))

2 comments:

  1. നീതിയുക്തമായ വിധി.
    കെ.പി.എം.എസ്സിന്റെ പ്രവര്‍ത്തകരെ അടര്‍ത്തി മാറ്റി
    കെ.പി.എം.എസ്സിനെതിരെ പ്രയോഗിച്ചു
    വിജയം കൊയ്യാമെന്ന് വ്യാമോഹം വെച്ച് പുലര്‍ത്തുന്ന
    വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും
    താക്കീതവട്ടെ ഈ കോടതി വിധി.

    ReplyDelete
  2. കെ.പി.എം.എസ്സിന്റെ ജനറല്‍ സെക്രട്ടറി
    പുന്നല ശ്രീകുമാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിട്ടു
    ഈ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ഇനിയാരും സ്വപ്നം കാണണ്ട...
    ജയ് പുന്നല ശ്രീകുമാര്‍!
    ജയ് കെ.പി.എം.എസ്!

    ReplyDelete