വര്ഷം കൂടുമ്പോള്‍ മുറ തെറ്റാതെ നടക്കുന്ന ഈ കേരള "മോചന" "രക്ഷാ"
യാത്രകളിലോന്നും പറയാതെ പോയ, പങ്കുവെയ്ക്കാതെ പോയ കേരളത്തിലെ പട്ടിക
വിഭാഗങ്ങളുടെ ഭൂമി, തൊഴില്‍, വിദ്യാഭ്യാസം തുടങ്ങിയ മൌലിക വിഷയങ്ങള്‍
ഗവര്‍മെന്റിന്റെയും പൊതു സമൂഹത്തിന്റെയും ശ്രദ്ധയില്‍ കൊണ്ട് വരാന്‍
നടത്തുന്ന "നീതി യാത്ര" ഫെബ്രുവരി 23 നു കാസര്‍ഗോഡ് കാഞ്ഞങ്ങാട് നിന്നും
ആരംഭിക്കും. മാര്‍ച്ച് 14 നു തിരുവനന്തപുരത്തു പത്ത് ലക്ഷം പേരുടെ
സംഗമത്തോടെ സമാപിക്കും.
പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ സംയുക്ത സമിതി ജനറല്‍ കണ്‍വീനര്‍
പുന്നല ശ്രീകുമാര്‍, ആദിവാസി ഗോത്രമഹ സഭ അധ്യക്ഷ
ശ്രീമതി സി.കെ.ജാനു, കേരള സംസ്ഥാന വെട്ടുവ മഹാസഭ സംസ്ഥാന പ്രസിഡന്റ്
അഡ്വക്കേറ്റ് കെ.കെ.നാരായണന്‍, ഭൂപരിഷകരണ സമിതി കോ- ഓര്‍ടിനെട്ടര്‍ എം.
ഗീതാനന്ദന്‍
തുടങ്ങിയവര്‍ നേതൃത്വം നല്‍കും.32 ഓളം പട്ടിക വിഭാഗ സംഘടനകളാണ് സംയുക്ത സമിതിയില്‍.
aided വിദ്യാഭ്യാസ മേഖലയിലെ നിയമനങ്ങള്‍ പി എസ് സി ക്ക് വിടണം
എന്നതാണ് പ്രധാന ആവശ്യം. സംഘടിത മത വിഭാഗങ്ങളുടെ സമ്മര്‍ദ്ദ തടവറയിലാണ്
ഗവര്‍മെന്റുകള്‍. "സര്‍ക്കാര്‍ ധനം വിനിയോഗിക്കുന്ന മേഖലകളിലെ
നിയമനങ്ങള്‍ പി.എസ്.സി ക്ക് വിടണം"
എന്ന സി. .പി.നായര്‍ കമ്മിറ്റി ശുപാര്‍ശയടക്കം യൂ ജി സി യുടെ കര്‍ശന
നിര്‍ദ്ദേശങ്ങളും
സമ്മര്‍ദ്ദത്തിന് വഴങ്ങി പൂര്‍ണമായും നടപ്പിലാക്കിയിട്ടില്ല...
പട്ടിക വിഭാഗങ്ങളുടെ മൌലിക പ്രശ്നങ്ങളില്‍ പരിഹാരം കാണാന്‍
സമരങ്ങളും സമ്മേളനങ്ങളും മാത്രം പോരാ. കാലാനുസൃതമായ സമ്മര്‍ദ്ദവും
സ്രിഷ്ടിക്കണമെങ്കില്‍ അതിനും ഈ സമൂഹം തയ്യാറാണെന്ന്
കോട്ടയത്ത് "നീതിയാത്ര"യുടെ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍
ഉദ്ഘാടനം ചെയ്തു കൊണ്ട് പുന്നല ശ്രീകുമാര്‍ പറഞ്ഞു.
കൂടുതല്‍ വാര്‍ത്തകള്‍ ചിത്രങ്ങള്‍:
പട്ടിക ജാതി പട്ടിക വര്‍ഗ്ഗ സംയുക്ത സമിതിയിലെ
32 ഓളം വരുന്ന
ഘടക സംഘടന നേതാക്കളെ കൂടാതെ
നൂറോളം പ്രവര്‍ത്തകരും "നീതിയാത്ര"യില്‍ അണി ചേരുന്നു...
സ്വീകരണ കേന്ദ്രങ്ങള്‍
പതിനായിരങ്ങള്‍ പങ്കെടുക്കുന്ന
അടിസ്ഥാന ജനതയുടെ സംഗമ വേദിയായി മാറും...
കേരള രാഷ്ട്രീയം കമ്മ്യൂണിറ്റിയില്‍ തുടരുന്ന ചര്‍ച്ചകളില്‍ നിങ്ങളുടെ
അഭിപ്രായവും പങ്കുവെയ്ക്കുക...
http://www.orkut.co.in/Main#CommMsgs?cmm=46142570&tid=5568585752582408198
No comments:
Post a Comment