ബ്ലോഗിലെ സ്ഥിരം സന്ദര്‍ശകര്‍ക്കും അഭ്യുദയ കാംക്ഷികള്‍ക്കും അവരുടെ സന്ദേശങ്ങള്‍ അഭിപ്രായങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ പങ്കുവെയ്ക്കാനുള്ള വേദിയാണിത്...

"അഭിപ്രായ വേദി"യില്‍ അഥവാ "ബ്ലോഗ്‌ ഫോറ "ത്തില്‍ പങ്കുവെയ്ക്കുന്ന വിവരങ്ങള്‍ കെ.പി.വൈ.എം ന്റെയോ കെ.പി.എം.എസ്സിന്റെയോ ഔദ്യോഗിക അംഗീകാരം ഉള്ളവയല്ല. അത് പോസ്റ്റ്‌ ചെയ്യുന്ന വ്യക്തിയുടെ അഭിപ്രായം മാത്രമാണ്...

പ്രസ്ഥാനത്തിന്റെ സഹയാത്രികര്‍ പങ്കുവെയ്ക്കുന്ന വിവരങ്ങളില്‍ സംഘടനയ്ക്ക് ഗുണകരവും ഔദ്യോഗിക സ്വഭാവമുള്ളതുമായ പോസ്റ്റ്‌കള്‍ കെ.പി.വൈ.എംന്റെ ഔദ്യോഗിക ബ്ലോഗിലേക്ക് ചേര്‍ക്കുന്നതിനും ദോഷകരമായവ നീക്കുന്നതിനും കെ.പി.വൈ.എം നു അധികാരമുണ്ടായിരിക്കുന്നതാണ്...

സന്ദേശങ്ങള്‍ പങ്കുവെയ്ക്കുന്നതിനു വേണ്ടി നിങ്ങളുടെ മെയിലില്‍ നിന്നും "ഡയറക്റ്റ് പോസ്റ്റ്‌ " സെറ്റ് ചെയ്യുന്നതിനും kpymstatecommittee@gmail.com എന്ന വിലാസത്തില്‍ ബന്ധപ്പെടുക.
അതല്ലെങ്കില്‍ ഞങ്ങള്‍ക്ക് ഇമെയില്‍ ചെയ്യുക...

- ബ്ലോഗ്‌ ഫോറം, കെ.പി.വൈ.എം.

Monday, April 1, 2013

[DALITH ONLINE MOVEMENT] പ്രിയപ്പെട്ട പട്ടിക ജാതി മന്ത്രിക്കു..........

പ്രിയപ്പെട്ട പട്ടിക ജാതി മന്ത്രിക്കു.............
ചിരുത ചാരുത 1:57am Apr 2
പ്രിയപ്പെട്ട പട്ടിക ജാതി മന്ത്രിക്കു..........

താന്‍ ആരാണ് ആരെ ആണ് പ്രതിനിതീകരിക്കണ്ടത് എന്ന ബോധ്യം ഏതെങ്കിലും പട്ടിക ജാതി മന്ത്രിക്കുണ്ടാരുന്നേല്‍ ഇന്നു ഈ ജനതയ്ക്ക് ഈ ഗതി വരില്ലാരുന്നു. അഥവാ എല്ലാവരും അംഗീകരിക്കുന്ന ഒരു സാമുദായിക നേതാവ് ഉണ്ടായിരുന്നേല്‍ വെറും ഒരു മന്ത്രി സഭ യുടെ കാലാവധി കൊണ്ട് ഒരു സമൂഹത്തിനു തന്നിലെ സ്വത്വം എങ്കിലും തിരിച്ചറിയാന്‍ കഴിഞ്ഞേനെ.

ഇവിടെ പട്ടിക ജാതി മന്ത്രി ഒഴികെ ബാക്കി മന്ത്രി മാരുടെ കഴിവ് കേടു മായിച്ചു കളയുന്നത് അവര്‍ പ്രതിനിതീകരിക്കുന്ന സാമുദായിക സംഘടനകള്‍ ആണ്.
പാര്ടികളുടെ പ്രാര്ത്ഥ്ന പോലെ എല്ലാരേം പ്രതിനിതീകരിക്കുന്ന ഒരാള്‍ നമുക്കില്ല. മറ്റു വകുപ്പുകളുമായി നോക്കുമ്പോള്‍ ചെറിയ ഒരു വകുപ്പ്. മറ്റു മന്ത്രി മാരുടെ വകുപ്പുകളില്‍ നിന്ന്നും അനുവദിച്ച തുക ലാപ്സ് ആകുന്നും ഇല്ല. ഈ ചെറിയോരു ശതമാനം നമ്മളെ സംഭന്തിചിടത്തോളം വലിയോരു ശതമാനം ആണ് അത് വെറുതെ എല്ലാ കൊല്ലവും പാഴാവുന്നു.

പ്രിയ മന്ത്രീ താങ്കള്‍ ഒരു ജനതയെ ആണ് പ്രതിനിതീകരിക്കുന്നത് എന്ന് ആത്മാര്ഥുമായി വിശ്വസിക്കുന്നു എങ്കില്‍ നിങ്ങളായി എന്തേലും മുന്‍കൈ എടുത്തു ഈ ജനതക്കായി ചൈയ്യുക. അല്ലാതെ ആരേലും എന്തേലും കൊണ്ടുവരുന്നതില്‍ ഒപ്പിടുവാനാണ് താങ്കള്‍ എസ്ടപ്പെടുന്നെന്കില്‍ താങ്കള്‍ പ്രതിനിതീകരിക്കുന്നത് നിങ്ങളുടെ കുടുംബത്തെ ആണ് മറിച്ച് ഒരു സമൂഹത്തെ അല്ല. ഓര്ക്കു്ക നിങ്ങളുടെ കഴിവില്ലായ്മ മൂലം ഒരു പാട് പേരുടെ കഴിവുകള്‍ മാഞ്ഞു പോകുന്നു, അത് ഒരു പക്ഷെ അത് അവരുടെ ജീവിതം തന്നെ ആണ്.
നിങ്ങളുടെ സഹോദരങ്ങള്‍ കിടക്കാന്‍ ഒരു കുടിലും ജീവിക്കാന്‍ ഒരു മാര്ഗളവും ഇല്ലാതെ കഷ്ടപ്പെടുമ്പോള്‍ അതില്‍ ഒരു വലിയ മാറ്റം ചൈയ്യാന്‍ സമൂഹം കല്പ്പി ച്ചു തന്നിട്ടുള്ള പദവി ഉള്ളപ്പോള്‍ അതില്‍ നിന്നും ഒഴിവായി വെറും ഒരു ക്ലര്ക്ക് ‌ ആയി സ്വയം മാറി നില്ക്കാ ന്‍ നിങ്ങള്ക്കെലങ്ങനെ പറ്റുന്നു????
കുറിപ്പ്: ഈ ഉള്ളവന്‍ ഒരു പ്രവാസി ആയതിനാല്‍ നാട്ടിലെ പത്രങ്ങള്‍ ഒക്കെ കണ്ടിട്ട് ഒരുപാട് നാളായി. പിന്നോക്ക ക്ഷേമ മന്ത്രിയുടെ പ്രവര്ത്ത്നങ്ങളില്‍ എല്ലാരും തൃപ്തരാനെങ്കില്‍ ഈ പോസ്റ്റ്‌ ഘ്വ്നിക്കെണ്ടാതില്ല.

View Post on Facebook · Edit Email Settings · Reply to this email to add a comment.

No comments:

Post a Comment