 | കഴിഞ്ഞ കൂറെ നാളുകളായി കേരളത്തിലെ മാധ്യമങ്ങളിലൂടെ ഒരു രാഷ്ട്രീയ പാർട്ടിയും അതിന്റെ ചില നേതാക്കളും നടത്തുന്ന ഒരു പ്രചരണ കോലാഹലം ഞാൻ എല്ലാവരുടെയും ശ്രദ്ധയിൽപ്പെടുത്തുകയാണ്. "പാർട്ടിക്ക് വിധേയനാകാത്ത മന്ത്രിയെ മന്ത്രിസഭയിൽ നിന്നും പുറത്താക്കുക." ഈ ആവശ്യം ഉന്നയിച്ച് പാർട്ടിക്കാർ മുഖ്യമന്ത്രിക്ക് കത്തു നൽകി. കാര്യമായ എതിർപ്പില്ലാതെ, മിക്കവാറും എല്ലാ ചാനൽ ചർച്ചകളിലും കഴിഞ്ഞകൂറെ നാളുകളായി ഇതാവർത്തിക്കപ്പെടുന്നു. ഈ വാദഗതി നിയപരമായി ശരിയാണോ? നിലനിൽക്കത്തക്കതാണോ? മന്ത്രി പാർട്ടിക്ക് വിധേയനാകാണ്ടേത് ഏതർത്ഥത്തിൽ? പാർട്ടി വിധേയത്വം എന്നു പറഞ്ഞാൽ എന്താണ്? മന്ത്രി പാർട്ടിക്ക് വിധേയനാകണം എന്നുള്ളത് പാർലമെന്ററി ജനാധിപത്യത്തിൽ ഒഴിച്ചു കൂടാനാവാത്തതാണോ? അത്യന്ത്യം നിയമ വിരുദ്ധവും, ജനാധിപത്യവിരുദ്ധവുമായ ഒരു വാദഗതിയാണിത്. കഴിഞ്ഞ കൂറെയേറെ നാളുകളായി ഈ വാദഗതി കാര്യമായ എതിർപ്പില്ലാതെ കേരള സമൂഹത്തിൽ നിലനിന്നു പോരുന്നത് അതുന്നയിച്ചത് കേരള കോൺഗ്രസ്സിന്റെ നേതാവെന്നതിലുപരി, നായർ സർവീസി സൊസൈറ്റിയുടെ നേതാവായ സുകുമാരൻ നായരുടെ പിന്തുണയോടെ, എൻ.എസ്.എസ്സിന്റെ നേതാവായ ബാലക്യഷ്ണപിള്ള ഉന്നയിച്ചതു കൊണ്ടു മാത്രമല്ലേ? ആഡ്യന്മാർക്ക് (സവർണ്ണർക്ക്) എന്തും പറയാമെന്നാണോ? എന്താണ് നിങ്ങളുടെ അഭിപ്രായം? |
No comments:
Post a Comment