ആദരാഞ്ജലികള്‍ ................... ദ്രാവിഡ ദൈവങ്ങള്‍ എന്ന ആദ്യ ചരിത്ര പഠന പുസ്തകത്തിലൂടെ ദളിത് ചരിത്രകാരന്മാര്ക്കിടയിലെ വേറിട്ട ശബ്ദമായി മാറിയ ശ്രീ ഗിരി അന്സേര ശാരീരികമായ അസ്വസ്തതകൾ മൂലം കോട്ടയം ഇൻഡോ അമേരിക്കൻ ഹോസ്പിറ്റലിൽ ഇന്ന് രാവിലെ 5.45 നു നിര്യാതനായി. കഴിഞ്ഞ ഒരു മാസമായി അദ്ദേഹം വിദഗ്ധചികിത്സയിലായിരുന്നു. അവശ നിലയിലായിരുന്ന അദ്ദേഹത്തിന്റൊ ആരോഗ്യനിലയില്‍ ഇടക്ക് ആശ്വാസകരമായ മാറ്റം ഉണ്ടാവുകയും പ്രസിദ്ധീകരിക്കാന്‍ തയ്യാറായ ലേഖനങ്ങളെക്കുരിച്ചും പകുതി എഴുതിനിര്ത്തിധയ മറ്റു രണ്ടു ഗ്രന്ഥങ്ങലെക്കുരിച്ചുമെല്ലാം സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ് തന്നെ 'ബ്രാഹ്മണന്‍ ഹിന്ദുവാണോ' എന്ന ചരിത്ര പഠന പുസ്തകം പ്രകാശനത്തിന് മുന്പ് തന്നെ വിവാദമായെങ്കിലും ഗ്രന്ഥകാരന്റെ ശാരീരിക അസ്വസ്ഥതകള്‍ മൂലം പല തവണ പ്രകാശനം മാറ്റിവെക്കപ്പെട്ടു. ഒരു സമൂഹത്തെ ഒന്നടങ്കം മാറി ചിന്തിപ്പിക്കുവാന്‍ കഴിയുന്ന തരത്തിലുള്ള ചരിത്ര വിവരണങ്ങളുടെ വിപുലമായ ശേഖരവും കുറിപ്പുകളായി സൂക്ഷിച്ചുവെക്കപ്പെട്ട ആയിരത്തിലധികം വരുന്ന ചരിത്രലേഖനങ്ങളും ഗ്രന്ഥരൂപത്തിലേക്ക്പകര്ത്തി എഴുതുവാന്‍ ഇനിയും ബാക്കിയാണ്. ദളിത് പക്ഷ എഴുത്തുകാരുടെ പക്ഷപാതപരമായ സ്ഥിരം ശൈലിയില്‍ നിന്നും മാറി സ്വതന്ത്രമായ അന്വേഷണങ്ങളിലൂടെ അപൂര്വ്ിയങ്ങളായ വിദേശ ഗ്രന്ഥങ്ങളുടെതുല്പ്പാടെയുള്ള ആധികാരികമായ രേഖകളിലൂന്നി അദ്ദേഹം ചരിത്രത്തിന്റെ യാതാര്ധ്യങ്ങളിലെക്ക് കടന്നു ചെല്ലുമ്പോള്‍ ദ്രാവിഡ വിഭാഗത്തിന്റെ പിന്മുരക്കാരായി നിലനില്ക്കു ന്ന ഇന്നത്തെ പുതിയ തലമുറക്കും പൊതുസമൂഹത്തിനും സത്യസന്ധമായ ഒരു വിവരണം ആണ് അദ്ദേഹത്തിന്റെ ലേഖനങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും ലഭ്യമായത്. പ്രശസ്തനായ കാര്ടൂനിസ്റ്റ് കൂടിയായ അദ്ദേഹം ആ രീതിയിലും വളരെയേറെ കഴിവ് തെളിയിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ പൂന്തോപ്പ് അന്സേര ജങ്ങ്ഷനില്‍ സാത്താന്‍ (സൂര്യന്‍) ഐശ്വര്യമായ 'അന്സേര' വീട്ടിലെ എഴുത്തുമുറിയില്‍ ബാക്കിയാകപ്പെടുന്നത് മറ്റാര്ക്കും എഴുതിപൂര്ത്തിികരിക്കാനാവാത്ത അമൂല്യ ചരിത്രവിവരങ്ങളുടെ തിരുശേഷിപ്പുകളാണ്............ |
No comments:
Post a Comment