 | സഹോദരങ്ങളെ, ഒരു വ്യക്തിയോട് നമുക്കു സ്നേഹവും ബഹുമാനവും തോന്നുന്നത് അദ്ദേഹത്തിന്റെ ബിരുദങ്ങള്‍ കണ്ടിട്ടല്ല..അദ്ദേഹം നമ്മളോട് പെരുമാറുന്ന രീതി കണ്ടിട്ടാണ്..നാം വെറും നിസാരനും യാതൊരു യോഗ്യതകളുമില്ലാത്തവനും ആയിരിക്കാം.അതു കൊണ്ട് തന്നെ നമ്മില്‍ നിന്ന് ഒരു വിവരക്കേടു വന്നാലും ചിരിച്ചു കൊണ്ട് ..മോനെ, അതു അങ്ങനെയല്ല, ഇങ്ങനെയാണ് ..എന്നു പറയുന്നതു കേള്‍ക്കുന്പോള്‍ കേള്‍ക്കപ്പെടുന്നവന്റെ മനസിലുണ്ടാവുന്ന വികാരം സ്നേഹവും ബഹുമാനവും തന്നെയായിരിക്കും..എന്നാല്‍ നീ പഠിച്ചിട്ടില്ല, അതു കൊണ്ട് നീ ഇങ്ങനെയായി എന്നു പറഞ്ഞാല്‍ അതുണ്ടാക്കുന്ന പ്രതികരണവും അങ്ങനെ തന്നെ.. അതു കൊണ്ട് തന്നെ ഗ്രൂപ്പിലെ പല ചര്‍ച്ചകളും യഥാര്‍ത്ഥ ലക്ഷ്യങ്ങള്‍ മറന്ന് വ്യക്തി കേന്ദ്രീകൃതമാകുന്ന സാഹചര്യത്തില്‍ എല്ലാ അംഗങ്ങളും വ്യക്തി താല്‍പര്യങ്ങള്‍ മാറ്റി വയ്ക്കണമെന്ന് വിനയപൂര്‍വം അഭ്യര്‍ത്ഥിക്കുന്നു. ഗ്രൂപ്പില്‍ ഒരാഴ്ച മുന്‍പ് ഉയര്‍ന്നു വന്ന പ്രതീക്ഷയുണര്‍ത്തിയ പല കാര്യങ്ങളിലും തുടര്‍ച്ചകളുണ്ടാകണമെന്ന് വിനയപൂര്‍വം അപേക്ഷിക്കുന്നു. (ഉദാഹരണമായി Jeevachaithanyan Sivanandan മുന്‍കൈയെടുത്തു ഗ്രൂപ്പിലെ പലരും ചേര്‍ന്നു നടത്തുന്ന ക്ളാസുകളുടെ വിവരങ്ങള്‍, ഗ്രൂപ്പ് ഒന്നടങ്കം മുന്‍കൈയെടുക്കുന്ന വിജ്ഞാന്‍ വാടി പദ്ധതി ഇവയിലൊക്കെ തുടര്‍ച്ചകള്‍ ആവശ്യമുണ്ട്..അതേ പോലെ നമ്മള്‍ തുടങ്ങി വച്ച സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചുള്ള വിവരണങ്ങള്‍) ഇവയിലൊക്കെ നമ്മെ മുന്നില്‍ നിന്നു സഹായിക്കാന്‍ കഴിവും യോഗ്യതകളുമുള്ള ആള്‍ക്കാരാണ് സനല്‍ കുമാര്‍ സാറും സജി ചേരമന്‍ സാറും അജയ് കുമാര്‍ സാറും ഒക്കെ... അവരുടെയൊക്കെ സഹായം ആ രീതിയില്‍ തന്നെ ഗ്രൂപ്പിലെത്തും എന്ന് ആത്മാര്‍ത്ഥമായി പ്രത്യാശിക്കുന്നു. സതീശന്‍ കൊല്ലത്തിനെ പോലുള്ള നിഷ്കളങ്കരായ ആള്‍ക്കാരും അതേ സമയം തന്നെ ഒരു മൊബൈല്‍ പോലും സ്വന്തമായിട്ടില്ലാത്ത പട്ടികജാതിക്കാരുമുള്ള നമ്മുടെ നാട്ടിലെ വളരെക്കുറച്ച് വ്യക്തികളാണ് ഗ്രൂപ്പിലുള്ളത്.അതു കൊണ്ട് തന്നെ ഗ്രൂപ്പ് മുന്നോട്ടു പോവും..അര്‍ത്ഥമില്ലാത്ത ചര്‍ച്ചകള്‍ ഒരു ദിവസത്തിനുള്ളില്‍ നീക്കം ചെയ്യപ്പെടുന്നതാണ് നല്ലതെന്നു തോന്നുന്നു..കാരണം ഗ്രൂ്പ്പിലെ ചര്‍ച്ചകളില്‍ നിന്നു ലഭിക്കുന്ന അറിവുകള്‍ പെട്ടെന്നു തിരയുവാന്‍ വേണ്ടി മാത്രം...ക്ഷമിക്കുക.. എനിക്കു തോന്നിയിട്ടുള്ളത് ,,,,,സാന്പത്തിക സമത്വം നേടാതെ സാമൂഹിക സമത്വത്തെ പറ്റി ചിന്തിക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല എന്നാണ്.. എന്റെ അറിവ് അങ്ങനെ ചിന്തിക്കാനേ എന്നെ പ്രാപ്തനാക്കുന്നുള്ളൂ എന്നതാണ് സത്യം.. എല്ലാ വ്യക്തിപരമായ വിവരണങ്ങളും മാറ്റി വച്ച് പട്ടികജാതിക്കാരനെ സാന്പത്തിക ശാക്തീകരണത്തിലേക്ക് നയിക്കാന്‍ കഴിയുന്ന ആശയങ്ങളും പദ്ധതികളും അവതരിപ്പിക്കണമെന്ന് വിനയത്തോടെ അപേക്ഷിക്കുന്നു... |
No comments:
Post a Comment