ബ്ലോഗിലെ സ്ഥിരം സന്ദര്‍ശകര്‍ക്കും അഭ്യുദയ കാംക്ഷികള്‍ക്കും അവരുടെ സന്ദേശങ്ങള്‍ അഭിപ്രായങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ പങ്കുവെയ്ക്കാനുള്ള വേദിയാണിത്...

"അഭിപ്രായ വേദി"യില്‍ അഥവാ "ബ്ലോഗ്‌ ഫോറ "ത്തില്‍ പങ്കുവെയ്ക്കുന്ന വിവരങ്ങള്‍ കെ.പി.വൈ.എം ന്റെയോ കെ.പി.എം.എസ്സിന്റെയോ ഔദ്യോഗിക അംഗീകാരം ഉള്ളവയല്ല. അത് പോസ്റ്റ്‌ ചെയ്യുന്ന വ്യക്തിയുടെ അഭിപ്രായം മാത്രമാണ്...

പ്രസ്ഥാനത്തിന്റെ സഹയാത്രികര്‍ പങ്കുവെയ്ക്കുന്ന വിവരങ്ങളില്‍ സംഘടനയ്ക്ക് ഗുണകരവും ഔദ്യോഗിക സ്വഭാവമുള്ളതുമായ പോസ്റ്റ്‌കള്‍ കെ.പി.വൈ.എംന്റെ ഔദ്യോഗിക ബ്ലോഗിലേക്ക് ചേര്‍ക്കുന്നതിനും ദോഷകരമായവ നീക്കുന്നതിനും കെ.പി.വൈ.എം നു അധികാരമുണ്ടായിരിക്കുന്നതാണ്...

സന്ദേശങ്ങള്‍ പങ്കുവെയ്ക്കുന്നതിനു വേണ്ടി നിങ്ങളുടെ മെയിലില്‍ നിന്നും "ഡയറക്റ്റ് പോസ്റ്റ്‌ " സെറ്റ് ചെയ്യുന്നതിനും kpymstatecommittee@gmail.com എന്ന വിലാസത്തില്‍ ബന്ധപ്പെടുക.
അതല്ലെങ്കില്‍ ഞങ്ങള്‍ക്ക് ഇമെയില്‍ ചെയ്യുക...

- ബ്ലോഗ്‌ ഫോറം, കെ.പി.വൈ.എം.

Monday, May 16, 2011

നിയമസഭാ തിരഞ്ഞെടുപ്പ് വിധിയും KPMS ഉം ഒരു പരിശോധന

കേരളത്തിലെ നിയമാസഭാ തെരഞ്ഞെടുപ്പില്‍ 14 പട്ടികജാതി സംവരണ മണ്ഡലങ്ങളിലെ വിധി വന്നപ്പോള്‍ 12 മണ്ഡലങ്ങളില്‍ LDF ഉം 2 മണ്ഡലങ്ങളില്‍ UDF ഉം വിജയിച്ചു. പട്ടികജാതി സംഘടനകള്‍ സ്വീകരിച്ച രാഷ്ട്രീയ നിലപാടുകള്‍ ഈ അവസരത്തില്‍ ശ്രദ്ധിക്കപ്പെടും. കെ.പി.എം.എസ്സ് പോലെയുള്ള സംഘടനകളുടെ നിലപാടുകള്‍ സാമുദായിക സ്നേഹികള്‍ എത്രമാത്രം നടപ്പിലാക്കുന്നുവെന്നും , രാഷ്ട്രീയ തീരുമാനങ്ങളില്‍ സംഘടനാ ഇടപെടലുകള്‍ പരാജയപ്പെടുന്നതിന്റെ കാരണവും നാം വിലയിരുത്തേണ്ടതാണ്. സംഘടനക്ക് എല്ലാ ജില്ലകളിലും ശകതമായ വേരോട്ടം ഇല്ലെങ്കില്‍ തന്നെയും, വൈക്കം , കുന്നത്തൂര്‍ മണ്ഡലങ്ങളിലെ വിധി ശ്രദ്ധിക്കപ്പെടേണ്ടതാണ്. കേവലഭൂരിപക്ഷത്തില്‍ UDF അധികാരത്തില്‍ വന്നപ്പോള്‍ എല്ലാ സാമുദായിക സംഘടനകളുടെയും സംഭാവനകള്‍ പാര്‍ട്ടികള്‍ വിലയിരുത്തും വണ്ടൂരും (മലപ്പുറം), കുന്നത്തുനാട് ( എറണാകുളം) മാത്രമാണ് UDF ജയിച്ചത് . ഈ വിജയങ്ങള്‍ക്ക് KPMS സഹായിച്ചുവെന്ന് UDF വിശ്വസിക്കുന്നില്ല. LDF ആകട്ടെ 12 വിജയങ്ങളിലും KPMS സഹായം ഇല്ലാതെ ജയിച്ചതാണ് എന്നുറപ്പിക്കേണ്ടി വരും കാരണം LDF വിജയിച്ച ജില്ലകളായ കൊല്ലം, തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ KPMS ശക്തീകേന്ദ്രങ്ങളാണെന്നതുതന്നെ. UDF കോട്ടയം ജില്ലയില്‍ മിന്നുന്ന വിജയം കൈവരിച്ചപ്പോഴും വൈക്കത്ത് LDF വിജയിച്ചത് പട്ടികജാതിക്കാരന്റെ രാഷ്ട്രീയ നിലപാട് വ്യകതമാക്കുന്നതാണ്. സംവരണസീറ്റുകളില്‍ LDF മുന്നേറ്റം KPMS ന് ഗുണകരമാകുമോ ? , UDF ല്‍ സമ്മര്‍ദ്ധശക്തിയാകനുള്ള വിജയം നാം നല്‍കുകയും ചെയ്തില്ല. കേരള രാഷ്ട്രീയത്തില്‍ NSS ന് പോലും പ്രശ്നകാലത്ത് നമ്മുടെ ഭാവി എന്താകും ?
കേരള നിയമസഭ ആകെ സീറ്റ് - 140
പട്ടികജാതി സംവരണസീറ്റുകള്‍ - 14 എണ്ണം

ക്രമ നമ്പര്‍ ജില്ല മണ്ഡലം വിജയിച്ച സ്ഥാനാര്‍ത്ഥി പാര്‍ട്ടി
1 കോഴിക്കോട് 25 – ബാലുശ്ശേരി ,പുരുഷുകടലുണ്ടി CPM
2 മലപ്പുറം 36 – വണ്ടൂര്‍ ,എ.പി.അനില്‍കുമാര്‍ INC
3 പാലക്കാട് 53 – കൊങ്ങാട് ,കെ.വി.വിജയദാസ് CPM
4 പാലക്കാട് 57 – തരൂര്‍ ,എ.കെ.ബാലന്‍ CPM
5 തൃശ്ശൂര്‍ 61 – ചേലക്കര ,കെ.രാധാകൃഷ്ണന്‍ CPM
6 തൃശ്ശൂര്‍ 68 – നാട്ടിക ,ഗീതാ ഗോപി CPI
7 എറണാകുളം 84 – കുന്നത്ത്നാട് ,വി.പി.സജീന്ദ്രന്‍ INC
8 ഇടുക്കി 88 – ദേവികുളം ,എസ്സ.രാജേന്ദ്രന്‍ CPM
9 കോട്ടയം 95 – വൈക്കം ,കെ.അജിത്ത് CPM
10 ആലപ്പുഴ 109 – മാവേലിക്കര ,ആര്‍ രാജേഷ് CPM
11 പത്തനംതിട്ട 115 – അടൂര്‍ ,ചിറ്റയം ഗോപകുമാര്‍ CPI
12 കൊല്ലം 118 – കുന്നത്തൂര്‍ ,കോവൂര്‍ കുഞ്ഞുമോന്‍ RSP
13 തിരുവനന്തപുരം128 – ആറ്റിങ്ങല്‍ ,ബി.സത്യന്‍ CPM
14 തിരുവനന്തപുരം133 – ചിറയന്‍കീഴ് ,വി.ശശി CPM

പട്ടികവര്‍ഗ്ഗം സംവരണസീറ്റുകള്‍ - 02 എണ്ണം

ക്രമ നമ്പര്‍ ജില്ല മണ്ഡലം വിജയിച്ച സ്ഥാനാര്‍ത്ഥി പാര്‍ട്ടി
1 വയനാട് മാനന്തവാടി ,പി.കെ.ജയലക്ഷമി INC
2 വയനാട് സുല്‍ത്താന്‍ ബത്തേരി ,ബാലകൃഷ്ണന്‍.ഐ.സി INC

10 comments:

  1. കേരളത്തിലെ പട്ടിക ജാതിക്കാര്‍ ഒരു രാഷ്ട്രീയ ശക്തി ആകണമെങ്കില്‍ പുലയ / ചേരമര്‍ സംഘടനകളായ KPMS, AKCHMS, KCS , പിന്നെ സാംബവ , പരവ , ചെറുമര്‍ തുടങ്ങി എല്ലാ സംഘടനകളും ഒരുമിച്ചു നിന്നാലേ അത് സാധ്യമാകുകയുള്ളൂ .

    ReplyDelete
  2. ആര്‍ ഡി പറഞ്ഞ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു...

    അതെ സമയം മുകളിലെ തിരഞ്ഞെടുപ്പ് വിശകലനത്തില്‍ കാര്യമായ പിശകുകള്‍ ഉണ്ടെന്നു തന്നെയാണ് എന്റെ പക്ഷം.
    തികച്ചും ഒബ്ജക്ടിവ് ടൈപ്പ് വിലയിരുത്തലാണ് നടന്നിരിക്കുന്നത്... മാത്രമല്ല കെ.പി.എം.എസ് പോലുള്ള സജീവമായ മൂവ്മെന്റുകളെ
    പാടെ അവഗണിക്കുന്ന ഈ വിലയിരുത്തല്‍ പൂര്‍ണമല്ല...

    കൂടുതല്‍ കാര്യങ്ങള്‍ എഴുതാന്‍ വീണ്ടും എത്താം.

    ReplyDelete
  3. പ്രിയ സുഹൃത്തേ,
    താങ്കള്‍ അവതരിപ്പിച്ച സ്ഥിതി വിവര കണക്കുകള്‍ക്ക്‌ നന്ദി പറയട്ടെ.
    കേരളത്തില്‍ മുന്‍പ് എന്നും കാണാന്‍ കഴിയാത്ത വിധത്തില്‍ പട്ടിക വിഭാഗ വോട്ടുകള്‍
    ഇങ്ങനെ ചര്‍ച്ച ചെയ്യപ്പെടുന്നു എന്നത് തന്നെ പോസിറ്റീവ് ആയ കാര്യമാണ്...

    കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ പതിനാലു സംവരണ സീറ്റുകളില്‍
    വിജയിച്ച സ്ഥാനാര്‍ഥികളുടെ വിജയത്തിന് പിന്നില്‍
    കെ.പി.എം.എസ്സിനോ / പട്ടിക ജാതി - വര്‍ഗ്ഗ സംയുക്ത സമിതിക്കോ
    അവരുടെ നിലപാടുകല്‍ക്കോ ഒരു ചലനവും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല
    എന്ന് സ്ഥാപിക്കുന്ന നിരീക്ഷണങ്ങളാണ് താങ്കള്‍ നടത്തിയിരിക്കുന്നത്...
    എന്ന് വെച്ചാല്‍ നീതിയാത്ര ഉള്‍പെടെയുള്ള പരിപാടികളില്‍
    പങ്കെടുത്ത ലക്ഷക്കണക്കിന്‌ പ്രവര്‍ത്തകരുടെ ആവേശവും അഭിപ്രായവും
    വോട്ടായി മാറിയില്ലെന്നു തന്നെ.

    യഥാര്‍ത്ഥത്തില്‍ അങ്ങനെ മാത്രം വിലയിരുത്തി പോകാവുന്നതാണോ
    ഈ തിരഞ്ഞെടുപ്പ് ഫലം.
    കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലും കെ.പി.എം.എസ്സും സംയുക്ത സമിതിയും
    ഇടതു പക്ഷ വിരുദ്ധ രാഷ്ട്രീയ നിലപാടായിരുന്നു
    എടുത്തിരുന്നത്... കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും നിലപാട് കൊണ്ട് കൊണ്ഗ്രസ്സിനു
    നേട്ടമുണ്ടായി എന്ന് തന്നെ പറയേണ്ടിരിക്കുന്നു...
    ലോകസഭ തിരഞ്ഞെടുപ്പിലും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും
    പ്രതിപക്ഷത്തിരുന്ന കോണ്ഗ്രസ് വിജയ ശതമാനത്തില്‍ മുന്നിലായി.
    മറ്റു പലകാരണങ്ങളും പറയാമെങ്കിലും കെ.പി.എം.എസ് സംയുക്ത സമിതി നിലപാടുകളും
    കോണ്‍ഗ്രസിന് ഗുണം ചെയ്തു എന്ന് തന്നെ പറയേണ്ടിരിക്കുന്നു.
    ഇത്തവണ നിലപാട് ഇടതു പക്ഷ വിരുധമായിരുന്നില്ല.
    മനസാക്ഷി വോട്ടു ആയിരുന്നു...
    സമുദായത്തെ സഹായിക്കുന്നവരെ സഹായിക്കുക്കയും
    ദ്രോഹിച്ചവരെ ദ്രോഹിക്കുകയും ചെയ്യുന്നൊരു നിലപാടായിരുന്നു അത്...
    ഇരുമുന്നണികളും ഭൂരിപക്ഷം കിട്ടാതെ വരികയും
    കേവല ഭൂരിപക്ഷത്തില്‍ സാങ്കേതികമായി മാത്രം യു.ഡി.എഫ് വിജയിക്കുകയും ചെയ്ത
    ഈ തിരഞ്ഞെടുപ്പില്‍ മനസാക്ഷി വോട്ട് എന്നാ കെ.പി.എം.എസ് - സംയുക്തസമിതി നിലപാട്
    വെളിച്ചം കണ്ടു എന്നെ പറയാനാവു.

    ReplyDelete
  4. പിന്നൊന്ന്.
    സംവരണ സീറ്റുകളിലെ ഫലം മാത്രം പരിശോധിച്ച് കെ.പി.എം.എസ് നിലപാടിനെ
    വിലയിരുത്താനാവില്ല. 140 മണ്ഡലങ്ങളിലെയും ഫലത്തെ ആ നിലപാട് സ്വാധീനിച്ചിട്ടുണ്ട്.
    സംവരണ മണ്ഡലങ്ങളില്‍ നിര്‍ത്തുന്ന സ്ഥാനര്തികള്‍ ഒരിക്കലും പട്ടികവിഭാഗങ്ങളെ
    സംബന്ധിച്ച് സുസമ്മതരല്ല. കാരണം അവര്‍ പേറുന്നത്
    പട്ടിക വിഭാഗങ്ങളുടെ അസ്തിത്വം അല്ല. അവര്‍ പാര്‍ടി സ്ഥാനര്തികള്‍ മാത്രമാണ്.
    ജയിച്ചു വന്നാലും തോറ്റുപോയാലും അവര്‍ക്ക് കൂറ് പാര്‍ടിയോട് മാത്രമാണ്...
    പട്ടിക വിഭാഗങ്ങള്‍ നേരിടുന്ന ഒരു അടിസ്ഥാന പ്രശ്നത്തില്‍ പോലും ഇടപെട്ടു
    പരിഹാരം കാണാന്‍ അവര്‍ക്ക് കെല്പില്ല തന്നെ...
    (രജിസ്റ്റേഷന്‍ വകുപ്പില്‍ നിന്ന് വിരമിച്ചു പോയ ഐ.ജി രാമകൃഷ്ണന്റെ ഓഫീസും, ഇരിപ്പിടവും, ഉപയോഗിച്ച വാഹനവും, നടന്നു പോയ വഴിയും ചാണകവെള്ളം തളിച്ച് 'ശുദ്ധീകരിച്ച' പ്പോള്‍ നിയമം മൂലം നിരോധിക്കപ്പെട്ട അയിത്തം
    പുതിയ രൂപത്തില്‍ ആച്ചരിക്കപ്പെട്ടപ്പോള്‍
    ഒരക്ഷരം മിണ്ടാതെ ഇരുന്ന പട്ടികജാതി ലേബല്‍ നെഞ്ചില്‍ തൂക്കിയ ആ പതിനാലു നിയമസഭാ സാമാജികരെ ഇവിടെ ഓര്‍ക്കാം.)
    വിലാസം മാത്രമേ പട്ടിക വിഭാഗതിന്റെതായി അവര്‍ക്കുള്ളൂ.
    ഒരു വിഭാഗത്തോട് കൂറ് ഇല്ലാത്ത അവരോടു
    ആ വിഭാഗങ്ങള്‍ക്ക് എങ്ങനെ കൂറ് ഉണ്ടാകും?

    ReplyDelete
  5. വൈക്കത്തും കുന്നതൂരും തോറ്റു പോയ രണ്ടു പേരൊഴികെ
    മത്സരിച്ച 26 പേരും അതുകൊണ്ട്, പട്ടിക ജാതി വോട്ടുകിട്ടി
    ജയിച്ചു എന്നോ തോറ്റു എന്നോ പറയാനാവില്ല.
    കേരള രാഷ്ട്രീയം സമ്മര്‍ദ്ദ രാഷ്ട്രീയവും സമുദായ രാഷ്ട്രീയവുമാണ്...
    സമുദായങ്ങലാണ് ഇവിടെ മത്സരിക്കുന്നത്...
    അങ്ങനെ സമുദായങ്ങള്‍ മത്സരിക്കാത ഒരു
    സീറ്റ് ഉണ്ടെങ്കില്‍ അത് സംവരണ സീറ്റ് മാത്രമാണ്...
    അവിടെ രാഷ്ട്രീയക്കാര്‍ മത്സരിക്കുന്നു എന്ന് പറയാം.
    അവിടെ മത്സരിക്കുന്നവരെ നിര്‍ത്തിയതും വളര്‍ത്തിയതും
    വിജയിപ്പിക്കുന്നതും പിന്നീട് ഉപയോഗപ്പെടുതുന്നതും
    രാഷ്ട്രീയക്കാര്‍ തന്നെ.
    എന്നാല്‍, ഇത്തവണ വൈക്കവും കുന്നതുരും
    മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനര്തികള്‍
    പട്ടിക വിഭാഗ അസ്തിത്വം പേറുന്നവര്‍ ആയിരുന്നു.
    ജയിച്ചാലും തോറ്റാലും അവരെക്കൊണ്ടു
    പട്ടിക വിഭാഗങ്ങള്‍ക്ക് പ്രയോജനം ഉണ്ട്...
    കാരണം തോല്‍ക്കാനാനെങ്കില്‍ പോലും പട്ടിക വിഭാഗങ്ങള്‍ക്ക്
    ഇത്രയും കാലം ഒരു സ്ഥാനാര്‍ഥി ഇല്ലായിരുന്നു...

    ആ രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ കിട്ടിയ
    സീറ്റ് പോലും കെ.പി.എം.എസ് എടുത്ത നിലപാടുകളുടെ
    വിജയമായി തന്നെ വിലയിരുത്തണം.

    ReplyDelete
  6. വൈക്കം മണ്ഡലം അടിയുറച്ച ഇടതു മണ്ഡലമാണ്..
    തോല്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇതുവരെ
    അന്‍പതിനായിരത്തിന് മുകളില്‍ വോട്ടു പിടിച്ചിട്ടില്ല.
    കഴിഞ്ഞതവണ വി.പി.സജീന്ദ്രന് ലഭിച്ചത് 45000 വോട്ടാണ്.
    എന്നാല്‍ ഇത്തവണത്തെ കോണ്ഗ്രസ് സ്ഥാനാര്‍ഥി
    എ. സനീഷ്കുമാര്‍ 52000 വോട്ട് നേടി എന്നാല്‍
    അവിടെ കെ.പി.എം.എസ് നു ചിലതെല്ലാം
    ചെയ്യാന്‍ കഴിഞ്ഞു എന്ന് തന്നെയാണ് അര്‍ഥം.
    അതെ സ്ഥിതി തന്നെയാണ് കുന്നതുരും.

    ReplyDelete
  7. വൈക്കം മണ്ഡലം അടിയുറച്ച ഇടതു മണ്ഡലമാണ്..
    തോല്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇതുവരെ
    അന്‍പതിനായിരത്തിന് മുകളില്‍ വോട്ടു പിടിച്ചിട്ടില്ല.
    2006 ല്‍ കോണ്ഗ്രസ് സ്ഥാനാര്‍ഥി
    അഡ്വ.വി.പി.സജീന്ദ്രന് ലഭിച്ചത് 43836 വോട്ടാണ്.
    2001 ല്‍ കോണ്ഗ്രസ് സ്ഥാനാര്‍ഥി
    കെ. വി.പദ്മനാഭന് കിട്ടിയത് 46922 വോട്ടാണ്.
    എന്നാല്‍ ഇത്തവണത്തെ കോണ്ഗ്രസ് സ്ഥാനാര്‍ഥി
    എ. സനീഷ്കുമാര്‍ 52035 വോട്ട് നേടി എന്നാല്‍
    അവിടെ കെ.പി.എം.എസ് നു ചിലതെല്ലാം
    ചെയ്യാന്‍ കഴിഞ്ഞു എന്ന് തന്നെയാണ് അര്‍ഥം.
    അതെ സ്ഥിതി തന്നെയാണ് കുന്നതുരും.
    അതിനെ കെ.പി.എം.എസ്സിന്റെ വിജയമായി
    തന്നെ കാണാനാവു...
    (കണക്കുകള്‍ election commission ന്റെ
    വെബ്സൈറ്റില്‍ നിന്നും എടുത്തതാണ്.)

    ReplyDelete
  8. കേരളത്തിലെ 140 മണ്ഡലങ്ങളില്‍
    നൂറിനടുത്ത്‌ മണ്ഡലങ്ങളില്‍ എണ്ണായിരത്തിനും ഇരുപതിനായിരത്തിനും
    ഇടയ്ക്കു കെ.പി.എം.എസ് -അതല്ലെങ്കില്‍ പട്ടിക ജാതി
    വോട്ടുകള്‍ ഉണ്ട്. അതില്‍
    അയ്യായിരം വോട്ടുകള്‍ മാത്രം ചലിപ്പിക്കാന്‍ കഴിഞ്ഞാല്‍
    അതാ മണ്ഡലത്തിലെ ഫലത്തെ നിര്‍ണ്ണയിക്കും.
    കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കെ.പി.എം.എസ്
    വോട്ടു നിര്‍ണായകമായ ഒരു പാട് മണ്ഡലങ്ങള്‍ ഉണ്ട്.
    അതില്‍ സംവരണ മണ്ഡലമായ കുന്നത് നാടും
    (വലതു പക്ഷം ജയിച്ചു)
    ജനറല്‍ മണ്ഡലമായ അടൂരും
    (ഇടതു പക്ഷം ജയിച്ചു) പെടും .
    അങ്ങനെ ഒട്ടേറെ മണ്ഡലങ്ങള്‍.

    ReplyDelete
  9. കൃത്യമായ വിലയിരുത്തലില്‍ നേട്ടം
    കെ.പി.എം.എസ്സിന്
    തന്നെയെന്നു കാണാനാകും.

    ReplyDelete
  10. ചിന്തിക്കേണ്ട വിഷയം മറ്റൊന്നാണ്.

    ഭരണപക്ഷതോ പ്രതിപക്ഷത്തോ ആകട്ടെ
    കേരളത്തില്‍
    സംവരണ സീറ്റില്‍ ജയിക്കുന്നവര്‍
    പട്ടിക വിഭാഗങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നുണ്ടോ
    എന്നതാണ് പ്രധാനം.

    വിവരാവകാശനിയമം വഴി ലഭിക്കുന്ന
    കണക്കുകള്‍ പരിശോധിച്ചാല്‍ ഒന്നും ചെയ്യുന്നില്ല
    എന്ന് വേണം പറയാന്‍.

    ഇന്ന് ഭരണപക്ഷതിരിക്കുന്നവരില്‍ രണ്ടു പേരെ സംവരണ
    സീറ്റില്‍ ജയിച്ചവരുല്ലു.
    ഒരാളെ മന്ത്രിയാക്കാനുള്ള
    ആര്‍ജവം ഈ ഗോവെര്‍മെന്റ്റ് കാണിച്ചു.

    പന്ത്രണ്ടു പേര്‍ പ്രതിപക്ഷതാനുള്ളത്.

    ആ പതിനാലു പേര്‍ക്കും
    പട്ടിക വിഭാഗങ്ങള്‍ക്കായി, അവരുടെ അടിസ്ഥാന പ്രശ്നങ്ങള്‍
    പരിഹരിക്കുന്നതിനായി
    പലതും ചെയ്യുവാനാകും.
    ക്ഷേമ ഫുണ്ടുകള്‍ കൃത്യമായി വിനിയോഗിക്കാന്‍,
    പട്ടിക വിഭാഗ വികസന നയം ഉണ്ടാകാന്‍
    അങ്ങനെ പലതും...

    നമുക്ക് കാത്തിരുന്നു കാണാം..
    അവര്‍ അത്
    ചെയ്യുമോ ഇല്ലയോ എന്ന്...

    ReplyDelete