ബ്ലോഗിലെ സ്ഥിരം സന്ദര്‍ശകര്‍ക്കും അഭ്യുദയ കാംക്ഷികള്‍ക്കും അവരുടെ സന്ദേശങ്ങള്‍ അഭിപ്രായങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ പങ്കുവെയ്ക്കാനുള്ള വേദിയാണിത്...

"അഭിപ്രായ വേദി"യില്‍ അഥവാ "ബ്ലോഗ്‌ ഫോറ "ത്തില്‍ പങ്കുവെയ്ക്കുന്ന വിവരങ്ങള്‍ കെ.പി.വൈ.എം ന്റെയോ കെ.പി.എം.എസ്സിന്റെയോ ഔദ്യോഗിക അംഗീകാരം ഉള്ളവയല്ല. അത് പോസ്റ്റ്‌ ചെയ്യുന്ന വ്യക്തിയുടെ അഭിപ്രായം മാത്രമാണ്...

പ്രസ്ഥാനത്തിന്റെ സഹയാത്രികര്‍ പങ്കുവെയ്ക്കുന്ന വിവരങ്ങളില്‍ സംഘടനയ്ക്ക് ഗുണകരവും ഔദ്യോഗിക സ്വഭാവമുള്ളതുമായ പോസ്റ്റ്‌കള്‍ കെ.പി.വൈ.എംന്റെ ഔദ്യോഗിക ബ്ലോഗിലേക്ക് ചേര്‍ക്കുന്നതിനും ദോഷകരമായവ നീക്കുന്നതിനും കെ.പി.വൈ.എം നു അധികാരമുണ്ടായിരിക്കുന്നതാണ്...

സന്ദേശങ്ങള്‍ പങ്കുവെയ്ക്കുന്നതിനു വേണ്ടി നിങ്ങളുടെ മെയിലില്‍ നിന്നും "ഡയറക്റ്റ് പോസ്റ്റ്‌ " സെറ്റ് ചെയ്യുന്നതിനും kpymstatecommittee@gmail.com എന്ന വിലാസത്തില്‍ ബന്ധപ്പെടുക.
അതല്ലെങ്കില്‍ ഞങ്ങള്‍ക്ക് ഇമെയില്‍ ചെയ്യുക...

- ബ്ലോഗ്‌ ഫോറം, കെ.പി.വൈ.എം.

Saturday, April 16, 2011

സര്‍ക്കാര്‍ അപേക്ഷകളില്‍ ഇനി 'ജാതി' വേണ്ട

January 22, 2011


എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള സര്‍ക്കാര്‍ രേഖകളില്‍ ഇനി മുതല്‍ മതവും ജാതിയും രേഖപ്പെടുത്തണമെന്ന് നിര്‍ബന്ധമില്ല. അപേക്ഷകളില്‍ ഇതു സംബന്ധിച്ച കോളം നിര്‍ബന്ധമായും പൂരിപ്പിക്കണമെന്ന് നിഷ്കര്‍ഷിക്കരുതെന്ന് കാട്ടിയുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. സര്‍ക്കാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റ് അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ അപേക്ഷാഫോറങ്ങളിലും പിഎസ്സി ഫോമുകളിലും മതവും ജാതിയും നിര്‍ബന്ധമായും രേഖപ്പെടുത്തണമെന്നും നിഷ്കര്‍ഷിക്കാന്‍ പാടില്ല. ഈ ആവശ്യം ഉന്നയിച്ച് സുതാര്യകേരളം പരിപാടി മുഖേന കോതമംഗലം കറുകടം വെണ്ടുവഴി മണ്ണപ്പറമ്പില്‍ ബാബു ജേക്കബ് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തെതുടര്‍ന്നാണ് നടപടി.

പിഎസ്സി ഫോമുകളില്‍ മതം, ജാതി എന്നിവ ഏതാണെന്ന് പൂരിപ്പിക്കേണ്ട ഭാഗത്ത് ഇല്ല എന്നെഴുതുന്ന ഉദ്യോഗാര്‍ഥികളുടെ അപേക്ഷ ഇനിമുതല്‍ നിരസിക്കില്ല. എന്നാല്‍, അപ്രകാരം രേഖപ്പെടുത്തുന്നവര്‍ക്ക് മതത്തിന്റെയും ജാതിയുടെയും ആനുകൂല്യം ലഭിക്കില്ല. എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ മതവും ജാതിയും രേഖപ്പെടുത്തേണ്ട ഭാഗത്ത് ഇല്ല എന്നു രേഖപ്പെടുത്തുന്നവര്‍ക്കും ഈ ആനുകൂല്യം ലഭിക്കില്ല. മതം, ജാതി സംബന്ധിച്ച വിവരങ്ങള്‍ നിശ്ചിതഭാഗത്ത് രേഖപ്പെടുത്താത്തവര്‍ക്കും ഇല്ല എന്ന് എഴുതുന്നവര്‍ക്കും അതിന്റെ ആനുകൂല്യം ലഭിക്കില്ലെന്ന് അപേക്ഷാഫോറങ്ങളില്‍ പ്രത്യേക കുറിപ്പായി ചേര്‍ത്തിരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

3 comments:

  1. കഴിവുണ്ടായിട്ടും ജാതിയുടെ പേരില്‍ തഴയപ്പെടുന്നവര്‍ക്ക് അത് ഗുണം ചെയ്തേക്കാം.

    ReplyDelete
  2. എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ 11500 ലേറെ സംവരണ തസ്തിക അപഹരിച്ചു
    http://aralikootam.blogspot.com/2011/04/11500.html

    ReplyDelete
  3. ബാബു എം ജേക്കബ്February 7, 2015 at 5:11 AM

    നന്ദി

    ReplyDelete