വെങ്ങാനൂര്‍ അയ്യന്‍കാളി സ്മാരക സ്ക്കൂള്‍
പുനരുദ്ധാരണത്തിനു 1 കോടി രൂപ സംസ്ഥാന ബജറ്റ് ല്‍ വകയിരുത്തി.
ബ്ലോഗിലെ സ്ഥിരം സന്ദര്‍ശകര്‍ക്കും അഭ്യുദയ കാംക്ഷികള്‍ക്കും അവരുടെ സന്ദേശങ്ങള്‍ അഭിപ്രായങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ പങ്കുവെയ്ക്കാനുള്ള വേദിയാണിത്...
"അഭിപ്രായ വേദി"യില്‍ അഥവാ "ബ്ലോഗ് ഫോറ "ത്തില്‍ പങ്കുവെയ്ക്കുന്ന വിവരങ്ങള്‍ കെ.പി.വൈ.എം ന്റെയോ കെ.പി.എം.എസ്സിന്റെയോ ഔദ്യോഗിക അംഗീകാരം ഉള്ളവയല്ല. അത് പോസ്റ്റ് ചെയ്യുന്ന വ്യക്തിയുടെ അഭിപ്രായം മാത്രമാണ്...
പ്രസ്ഥാനത്തിന്റെ സഹയാത്രികര്‍ പങ്കുവെയ്ക്കുന്ന വിവരങ്ങളില്‍ സംഘടനയ്ക്ക് ഗുണകരവും ഔദ്യോഗിക സ്വഭാവമുള്ളതുമായ പോസ്റ്റ്‌കള്‍ കെ.പി.വൈ.എംന്റെ ഔദ്യോഗിക ബ്ലോഗിലേക്ക് ചേര്‍ക്കുന്നതിനും ദോഷകരമായവ നീക്കുന്നതിനും കെ.പി.വൈ.എം നു അധികാരമുണ്ടായിരിക്കുന്നതാണ്...
സന്ദേശങ്ങള്‍ പങ്കുവെയ്ക്കുന്നതിനു വേണ്ടി നിങ്ങളുടെ മെയിലില്‍ നിന്നും "ഡയറക്റ്റ് പോസ്റ്റ് " സെറ്റ് ചെയ്യുന്നതിനും kpymstatecommittee@gmail.com എന്ന വിലാസത്തില്‍ ബന്ധപ്പെടുക.
അതല്ലെങ്കില്‍ ഞങ്ങള്‍ക്ക് ഇമെയില്‍ ചെയ്യുക...
- ബ്ലോഗ് ഫോറം, കെ.പി.വൈ.എം.
മഹാത്മാ അയ്യങ്കാളിയുടെ ചരിത്രത്തോട് ആദ്യമായാണ് ഒരു ഗവണ്മെന്റ് നീതി കാണിക്കുന്നത്....
ReplyDeleteകേരളത്തിലെ അടിസ്ഥാന വിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്വാതന്ത്ര്യ പോരാട്ടങ്ങളുടെ ചരിത്ര സ്മാരകമായ
അയ്യന്‍കാളി സ്ഥാപിച്ച ഈ സ്കൂള്‍ ഇക്കാലമത്രയും വിസ്മരിച്ചവര്‍ ഇപ്പോഴെങ്കിലും കണ്ണ് തുറന്നുവല്ലോ..
പട്ടിക ജാതി ജനതയുടെ കണ്ണില്‍ പൊടിയിടാനാണ് ഈ പ്രഖ്യാപനം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു...
ReplyDeleteപട്ടിക ജാതി കടം എഴുതിത്തള്ളാന്‍ ഒരു വിവര ശേഖരണം നടത്തിയിട്ട് എത്രപേരുടെ കടം എഴുതിത്തള്ളി?
മുഴുവന്‍ പട്ടിക വിഭാഗങ്ങള്‍ക്കും വീട് വെയ്ക്കാന്‍ അയ്യായിരം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിട്ടു അതില്‍ എത്ര നടപ്പാക്കി? എത്ര ചെലവാക്കി?
കഴിഞ്ഞ അഞ്ചു വര്‍ഷമുണ്ടായിട്ടും ഒന്നും ചെയ്തില്ല.... ഭരണം അവസാനിപ്പിച്ചു തിരികെ പോകാന്‍ ഒരുങ്ങുമ്പോള്‍ ഒരു തിരഞ്ഞെടുപ്പ് പടിവതിക്കലെത്തിനില്‍ക്കുമ്പോള്‍ ഈ "സ്നേഹം" എന്തിനെന്നു മനസിലാക്കാനുള്ള വിവേകവും ബുദ്ധിയും ഉള്ളവര്തന്നെയാണ് പട്ടിക വിഭാഗങ്ങള്‍ എന്ന് മനസിലാക്കിയാല്‍ നന്ന്..
പല സംഘടനകളും ചൂണ്ടി കാണിച്ചിട്ടും, സമരം ചെയ്തിട്ടും, അധികാര ശ്രദ്ധയില്‍ കൊണ്ട് വന്നിട്ടും ഇന്നും പട്ടിക വിഭാഗങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ ഒന്നും പരിഹരിക്കപ്പെടാതെ കിടക്കുന്നു... വേണ്ടത് മൌലിക പ്രശ്ന പരിഹാരമാണ് അല്ലാതെ പ്രശ്നങ്ങളെ മൂടി വെയ്ക്കാനുള്ള പുതപ്പുകളല്ല.
ReplyDeleteപ്രഖ്യാപനം നല്ലത്. പക്ഷെ അത് നടപ്പിലാക്കാനുള്ള ഇശ്ചാ ശക്തി ഈ സര്‍ക്കാര്‍ കാണിക്കുമോ?
ReplyDeleteരാജ്യത്തിന് മുന്നിലുള്ള കേരളത്തിന്റെ മാതൃകനേതാവാണ് മഹാത്മാ അയ്യന്‍കാളി. ഈ.എം.എസ്സും എ.കെ.ജി യും പിന്തുടര്‍ന്നത് അദ്ദേഹത്തിന്‍റെ കാല്‍പ്പാടുകള്‍ എന്ന് ഡോക്ടര്‍ ഇക്ബാലിനെ പോലുള്ള ചരിത്ര പണ്ഡിതര്‍ പോലും പറഞ്ഞു കഴിഞ്ഞു...
ജനാധിപത്യ കാലത്തിനു മുന്‍പുള്ള നിയമസഭയായ ശ്രീമൂലം പ്രജ സഭയില്‍ നീണ്ട ഇരുപത്തൊന്നു വര്‍ഷക്കാലം മെമ്പര്‍ ആയിരുന്നു കേരളത്തിലെ അടിസ്ഥാന ജനവിഭാഗത്തിന്റെ മോചനത്തിനായി പോരാടിയ വ്യക്തിയാണദ്ദേഹം. അദ്ദേഹത്തിന്‍റെ ആ വ്യക്തി പ്രഭാവത്തെ കുറച്ചു കാട്ടി യ നഗരമാലിന്യ നിര്‍മാര്‍ജന പദ്ധതിക്ക് "അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതി" പേരിട്ട ഈ സര്‍ക്കാര്‍ ഈ പ്രഖ്യാപനത്തോട് നീതി പുലര്‍ത്തുമോ എന്ന് കാത്തിരുന്നു കാണാം...