ബ്ലോഗിലെ സ്ഥിരം സന്ദര്‍ശകര്‍ക്കും അഭ്യുദയ കാംക്ഷികള്‍ക്കും അവരുടെ സന്ദേശങ്ങള്‍ അഭിപ്രായങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ പങ്കുവെയ്ക്കാനുള്ള വേദിയാണിത്...

"അഭിപ്രായ വേദി"യില്‍ അഥവാ "ബ്ലോഗ്‌ ഫോറ "ത്തില്‍ പങ്കുവെയ്ക്കുന്ന വിവരങ്ങള്‍ കെ.പി.വൈ.എം ന്റെയോ കെ.പി.എം.എസ്സിന്റെയോ ഔദ്യോഗിക അംഗീകാരം ഉള്ളവയല്ല. അത് പോസ്റ്റ്‌ ചെയ്യുന്ന വ്യക്തിയുടെ അഭിപ്രായം മാത്രമാണ്...

പ്രസ്ഥാനത്തിന്റെ സഹയാത്രികര്‍ പങ്കുവെയ്ക്കുന്ന വിവരങ്ങളില്‍ സംഘടനയ്ക്ക് ഗുണകരവും ഔദ്യോഗിക സ്വഭാവമുള്ളതുമായ പോസ്റ്റ്‌കള്‍ കെ.പി.വൈ.എംന്റെ ഔദ്യോഗിക ബ്ലോഗിലേക്ക് ചേര്‍ക്കുന്നതിനും ദോഷകരമായവ നീക്കുന്നതിനും കെ.പി.വൈ.എം നു അധികാരമുണ്ടായിരിക്കുന്നതാണ്...

സന്ദേശങ്ങള്‍ പങ്കുവെയ്ക്കുന്നതിനു വേണ്ടി നിങ്ങളുടെ മെയിലില്‍ നിന്നും "ഡയറക്റ്റ് പോസ്റ്റ്‌ " സെറ്റ് ചെയ്യുന്നതിനും kpymstatecommittee@gmail.com എന്ന വിലാസത്തില്‍ ബന്ധപ്പെടുക.
അതല്ലെങ്കില്‍ ഞങ്ങള്‍ക്ക് ഇമെയില്‍ ചെയ്യുക...

- ബ്ലോഗ്‌ ഫോറം, കെ.പി.വൈ.എം.

Thursday, April 4, 2013

[(GRIP) Group of Intelligent pulaya] മാക്സിയൻ ചിന്താഗതിയും ട്രേഡ് യുണിയൻ...

മാക്സിയൻ ചിന്താഗതിയും ട്രേഡ് യുണിയൻ...
Grip Kerala 1:32pm Apr 4
മാക്സിയൻ ചിന്താഗതിയും ട്രേഡ് യുണിയൻ പ്രസ്ഥാനങ്ങളും കേരളത്തിന്‌ അപരിചിതമായിരുന്ന കാലത്താണ് മഹാത്മാ അയ്യൻ‌കാളി ഒരു പണിമുടക്ക്‌ സമരത്തിന്‌ ആഹ്വാനം ചെയ്തത്. അക്കാലത്തു ഈ രാജ്യത്ത് പണിമുടക്കം എന്നത് കേട്ടുകേഴ്വി പോലും ഇല്ലാത്ത ഒരു സമരായുധം ആയിരുന്നു. റഷ്യൻ വിപ്ലവത്തിന്റെ തന്നെ ശൈശവ കാലഘട്ടം ആയിരുന്നു അത്. കേരളത്തിന്റെ തെക്കേ കോണിൽ അധസ്ഥിതവർഗക്കാർ തൊഴിൽ പ്രശനത്തിന്റെ അടിസ്ഥാനത്തിൽ ഒരു തൊഴിൽ സമരത്തിന്‌ തയ്യാറായി എന്നത് ലോകചരിത്രത്തിൽ സ്ഥാനം അര്ഹിക്കുന്ന ഒരു സംഭവം ആണ്.

മഹാത്മാ അയ്യൻ‌കാളി , വി ജെ തോമസ്‌ വാദ്യാർ എന്നിവരുടെ കഠിന പ്രവര്ത്തനങ്ങളുടെ ഭലമായി അയിത ജാതിക്കാർക്ക് സ്കൂൾ പ്രവേശനം അനുവദിച്ചുകൊണ്ട് സർക്കാർ തലത്തിൽ 1907 ഇൽ ഒരുതീരുമാനം ഉണ്ടായി. തിരുവിതാംകൂറുകാരൻ അല്ലാത്ത ദിവാൻ പി രാജഗോപാലാചാരി ആയിരുന്നു ഇങ്ങനെ ഒരു ഉത്തരവ് ഇറക്കിയത് പക്ഷെ അന്ന് ഭരണത്തിന്റെ താക്കോൽ സ്ഥാനങ്ങളിൽ ഇരുന്ന സവർണമനോഭാവക്കാർ ദിവാന്റെ ഈ ഉത്തരവ് പൂഴ്ത്തിവെച്ചു. ഇതു മനസിലാക്കിയ മഹാത്മാ അയ്യൻ‌കാളി തന്റെ സമുദായ അംഗങ്ങൾക്ക് സ്കൂൾ പ്രവേശം നെല്കണം എന്ന് ശക്തമായി സ്കൂൾ അധിക്രിതരോട് അവശ്യപ്പെടാൻ തുടങ്ങി പക്ഷെ അവരുടെ പ്രതികരണം മറിച്ചായിരുന്നു പാടത്തിലും പുരയിടത്തിലും പനിയെടുക്കെണ്ടാവർ പള്ളികൂടത്തിൽ പോയാൽ പൈൻ പ്രസ്തുത പണികൾഅരുചെയ്യും മാത്രമല്ല സവർണ വിദ്യാർഥി കളോടൊപ്പം ഇരുന്നു പഠിക്കണം എന്ന് അടിയാളൻ മാരുടെ കിടാങ്ങൾ ശഠിക്കുന്നത് അനീതിയാണ് എന്നും നാറുന്ന കിടാങ്ങളെ തങ്ങളുടെ മകളോടൊപ്പം പഠിപ്പിക്കുവാൻ സാദ്യംഅല്ല എന്നുതന്നെ ജന്മി വിഭാഗക്കാർ കൂട്ടംകൂടി തീരുമാനിച്ചു

ഈ പ്രതികരണം അയ്യങ്കാളിയെ അരിശം കൊള്ളിച്ചു തന്റെ വര്ഗക്കാരുടെ വിയർപ്പുകൊണ്ട് നെല്ലുവിളയിച്ചു കൊടുക്കുന്നതിന്റെ ഫലം പള്ളികൂടം മുടക്ക് ആണെന്ന് കണ്ടപ്പോൾ ഉരുളക്കുപ്പേരി തന്നെ നെൽകുവാൻ തന്നെയായിരുന്നു അദ്ധേഹത്തിന്റെ തീരുമാനം " എന്റെ കുഞ്ഞുങ്ങളെ പഠിക്കാൻ സമ്മതിച്ചില്ല എങ്കിൽ ഈ കാണായ പാടങ്ങളിൽ എല്ലാം മുട്ടിപുല്ലു കുരുപ്പിക്കും" എന്നധേഹം പ്രക്യാപിച്ചു

കര്ഷകതൊഴിലാളികൾ ഒന്നടങ്കം അയ്യങ്കാളിയുടെ പിന്നിൽ അണിനിരന്നു അക്കാലത്തു നോടിസില്ല, മൈക്ക് ഇല്ല, ജീപില്ല, ജാധയില്ല.. എന്നിട്ടും കണ്ടള, കണിയാപുരം, പള്ളിച്ചൽ എനീ സ്ഥലങ്ങളിലെയും മുടവൻപാറ മുതൽ വിഴിഞ്ഞം വരെ നീണ്ടു പരന്നുകിടന്ന പാട ശേഹര ങ്ങളിലെയെല്ലാം തൊഴിലാളികൾ സമരത്തിൽപങ്കെടുത്തു. ആദ്യഘട്ടങ്ങളിൽ എല്ലാം ജന്മിമാര്ക്ക് പരിഹാസമായിരുന്നു പട്ടിണിആകുമ്പോൾ അടിയാളർ താനേ പനിക്കുചെല്ലും എന്നവർ കണക്കുകൂട്ടി എന്നാൽ ഭലം മറിച്ചായിരുന്നു ആരും പണിക്കിറങ്ങിയില്ല

അടിയാളർ പണികിട്ടാതെ വിഷമിച്ചു ക്ഷാമം പടര്ന്നു പിടിച്ചപ്പോൾ അടിയാളനും ഉടമയും ഒരുപോലെ കഷ്ടത്തിൽആയി ഒരു സഹസികനെ പോലെ അയ്യൻ‌കാളി സമരം നയിച്ചു തന്റെ ജനതയുടെ തോഴിലില്ലായ്മ ഭഗീകമയിട്ടെങ്ങിലും പരിഹരിക്കുവാൻ അയ്യൻ‌കാളി ഒരുമാർഗം കണ്ടുപിടിച്ചു വിഴിഞതെ മത്സ്യ ബന്ധന തോഴിലാളികളുമായി അവർ ഒരുസക്യത്തിൽഏർപ്പെട്ടു അങ്ങനെ കര്ഷകതോഴിലാളികളും മത്സ്യ ബന്ധനത്തിന്കടലിൽഇറങ്ങി. ഇത്രയും അയപ്പോലേക്കും ജന്മിമാർക്ക് നില്ക്കക്കള്ളി ഇല്ലാതെയായി

അവസാനം സന്ധിയാലോച്ചനക്ക് ജന്മിമാർ ശ്രമം തുടങ്ങി ആദ്യം ഒന്നും അയ്യൻ‌കാളി മുൻകൈ എടുത്തില്ല ആവശ്യക്കാർ തന്റെ അടുത്ത് വന്നു സന്ധിയാലോചന നടത്തണം എന്ന നിലപാട് അദ്ദേഹം സ്വീകരിച്ചു തോൽവിസമ്മതിച്ച മറുപക്ഷം അയ്യങ്കാളിയെ ചെന്നുകണ്ടു സന്ധിയാലോചന നടത്തി

കൂലികൂടുതൽ എന്ന ആവശ്യം ജന്മിമാർ അംഗീകരിച്ചു സ്കൂൾ പ്രവേശനം സഞ്ചാരസ്വാതന്ത്ര്യം എന്നിവയിൽ വിട്ടുവീഴ്ച ചെയ്യാംഎനും ഉറപ്പു നെല്കുകയും ചെയ്തു അങ്ങനെ 1913 ജൂണ്‍ മാസം മുതൽ ആരംഭിച്ചു ഒരുവർഷം നീണ്ടുനിന്ന കാർഷികമഹാവിപ്ലവ സമരം 1914 മെയ് മാസത്തിൽ ഒത്തു തീർപ്പായി

View Post on Facebook · Edit Email Settings · Reply to this email to add a comment.

No comments:

Post a Comment