 | സഹോദരങ്ങളെ, ദളിത് വിഭാഗങ്ങല്‍ക്കിടയിലെ ഉപജാതി നിര്‍മാര്‍ജനം എന്ന ആശയമാണു സൈറ്റിനു കുറിച്ചു ചിന്തിക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. എന്നാല്‍ അനേകം അംഗങ്ങല്‍ അത് തെറ്റിദ്ധരിച്ചു എന്നു തോന്നുന്നു.ഇതിന്റെ ലക്ഷ്യം ബ്രോക്കര്‍ ഫീസോ അധികം അലച്ചിലോ കൂടാതെ പട്ടികജാതിക്കാരില്‍ നിന്നു തന്നെ ജീവിതപങ്കാളിയെ കണ്ടെത്താന്‍ ദളിതരെ സഹായിക്കുക എന്നതാണ്. അതോടൊപ്പം ഉപജാതി വിത്യാസങ്ങളില്ലാതെ വിവാഹം നടക്കുവാനും ജ്യോതിഷവും സ്ത്രീധനവും എന്ന ആചാരങ്ങല്‍ കുറച്ചു കൊണ്ടു വരലും. കേരളമാട്രിമോണിയില്‍ 3 മാസത്തേക്ക് 3250/- ഉം ഇന്‍റിമേറ്റില്‍ 15000/- രൂപയും ആണ് നിരക്കെന്നിരിക്കേ അനേകം സഹോദരീസഹോദരന്‍മാര്‍ അതില്‍ ഫ്രീ പ്രൊഫൈല്‍ ചെയ്തിട്ടുണ്ട്.(യഥാര്‍ത്ഥ സ്ഥിതി മനസിലാക്കാന്‍ ഈ സൈറ്റുകല്‍ സേര്‍ച്ച് ചെയ്യുക)ഒരു സ്ഥിരവരുമാനക്കാര്‍ അത്രയും ബുദ്ധിമുട്ടുന്പോള്‍ പാവപ്പെട്ടവരുടെ അവസ്ഥ എന്താണ്.. സഹോദരിമാര്‍ ബ്രോക്കര്‍മാര്‍ കൊണ്ടു വരുന്ന അനേകം യുവാക്കളുടെ മുന്‍പില്‍ പല പ്രാവശ്യം നില്‍ക്കേണ്ടി വരുന്ന അവസ്ഥ..യുവാക്കള്‍ ബ്രോക്കര്‍മാരുടെ വിവരണം കേട്ടു യാത്ര ചെയ്തു മടുക്കേമ്ടി വരുന്ന അവസ്ഥ..കമ്മീഷന്‍ കുറവാകും എന്നു കരുതി പാവപ്പെട്ടവര്‍ക്ക് ആലോചനകള്‍ കൊണ്ടു വരാന്‍ ബ്രോക്കര്‍മാര്‍ മടിക്കുന്ന അവസ്ഥ. നാളു ചേരായ്മകള്‍, ജോലിക്കാരനെ മോഹിച്ചു പ്രായം കൂടിപ്പോയ അവസ്ഥ..ഇങ്ങനെ എത്ര എത്ര ഘടകങ്ങല്‍.....,, ഇതിനൊരു പരിഹാരം എന്ന നിലയില്‍ ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഒരു പദ്ധതി..ഇതിനെ പ്രോല്‍സാഹിപ്പിക്കേണ്ടതാണു യഥാര്‍ത്ഥ ദളിതന്‍റെ കടമ എന്നതാണ് എന്റെ സഹോദരങ്ങളായ അംഗങ്ങള്‍ നേരിട്ട് സംസാരിക്കുന്നതിലൂടെ മനസിലാക്കുന്നതും..ഈ പോസ്റ്റ് ഞാനിടുന്പോഴും ഇതിന്റെ നേതൃത്വം വഹിക്കുന്നത് സഹോദരന്മാരായ അംഗങ്ങളാണ്..ഞാനുമതില്‍ പങ്കു ചേരുകയും ചെയ്യുന്നു..എന്നാല്‍ ഇതു വിജയിക്കണമെങ്കില്‍ സാന്പത്തികവും തുടര്‍ച്ചയും എല്ലാം ചര്‍ച്ച ചെയ്ത് പൂര്‍ണമായ പ്ളാനോടു കൂടി നാം മുന്നോട്ടു പോകണം.അതിന് എല്ലാ അംഗങ്ങളുടെയും പൂര്‍ണ പിന്തുണ അഭ്യര്‍ത്ഥിക്കുന്നു....തുടക്കത്തിലേ വരികള്‍ ഒന്നു കൂടി വായിക്കണമെന്ന അപേക്ഷയോടെ..... |
No comments:
Post a Comment