 | പട്ടികജാതി വര്ഗ്ഗ് ദളിത് വിഭാഗങ്ങള്‍ക്ക് നേരെ നടക്കുന്ന പീടനങ്ങളിലും അതിക്രമങ്ങളിലും കേസെടുത്ത് തുടര്‍ അന്വേഷണം നടത്തുന്നതില്‍ സംസ്ഥാന പോലീസ് സംവിധാനത്തിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ കാണിക്കുന്ന അനാസ്ഥയ്ക്കെതിരെ സാധുജന പരിപാലന സംഘം ചേര്ത്തുല താലൂക് യൂണിയന്റെ നെത്രിത്വതില്‍ വിവിധ പട്ടിക ജാതി വര്ഗ്ഗത സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ കൂട്ടധര്‍ണ്ണ നടത്തി. SJPS സംസ്ഥാന ജെനറല്‍ സെക്രെടറി ശ്രീ വെങ്ങാനൂര്‍ രാജേന്ദ്രകുമാര്‍ ഉത്ഘാടനാം ചെയ്തു ഈ ധര്ന്നയില്‍ വിവിധ ദളിത് സംഘടനകളുടെ പ്രതിനിധികള്‍ അഭിസംബോധന ചെയ്തു സംസാരിച്ചു. ദളിത് ഓണ്ലൈ്ന്‍ മൂവേമെന്റ്റ് എന്ന ഈ കൂട്ടായ്മയിലെ ബഹുമാന്യ സഹോദരങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രേദ്ധേയമായ ഈ ധര്ണ്ണ ഇതര ദളിത് സംഘടനാ നേതാക്കളുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി. ജനപങ്കാളിത്തം പ്രതീക്ഷിച്ച തരത്തില്‍ ഉണ്ടായില്ലെങ്കില്‍ പോലും കാര്യമാത്ര പ്രസക്തിയുള്ള പ്രസങ്ങളിലൂടെ ഒരുപരിധിവരെ നമ്മുടെ ആവശ്യങ്ങളും അറിയിപ്പുകളും ബന്ധപ്പെട്ട അധികാരികളുടെയും പോതുജനത്തിന്റെയും ശ്രധയിലെതിക്കാന്‍ സാധിച്ചു എന്നത് വളരെയധികം ചാരിതാര്ധ്യധമുലവാക്കുന്നു. സജി കെ ചേരമാന്‍ , ജയകുമാര്‍ എം കെ , വിനീത് തങ്കപ്പന്‍, ജീവചൈതന്യ , മറ്റു സംഘടനാ പ്രതിനിധികള്‍ ഉള്പ്പനടെ ഇരുപതിലേറെ പ്രമുഖ വ്യക്തികള്‍ സംസാരിച്ചു. ഈ ധര്‍ണ്ണയില്‍ പങ്കെടുത്തു ശ്രദ്ധാകേന്ദ്രമായി മാറിയ നമ്മുടെ ബഹുമാന്യ ദളിത് ഓണ്ലൈ ന്‍ മൂവ്മെന്റില്‍ എല്ലാ സുഹൃത്തുക്കലോടുമുള്ള എന്റെ നന്ദി ഈ അവസരത്തില്‍ ഒരിക്കല്ക്കൂ ടി പങ്കുവേച്ചുകൊല്ലുന്നു. |
No comments:
Post a Comment