 | മറ്റൊരു ചര്‍ച്ചയില്‍ കണ്ട ഏറ്റവും പ്രസക്തമായ ഒരു ചോദ്യം ഇതാ.. ************************************** Reghu Kottayam സുദേഷ് എം രഘുാതി ഇല്ലാതാക്കാനാവുമെന്ന് എനിക്കു തോന്നുന്നില്ല.(അതിന്റെ ആവശ്യവുമില്ല) എന്ന് എഴുതിക്കണ്ടു. താങ്കളുടെ പോസ്റ്റുകള്‍ തന്നെ 99 % വും ജാതീയതയുടെ വിവിധ തലങ്ങളിലുള്ള വിവേചനങ്ങളെക്കുറിച്ചുള്ളവയാണ്. ജാതീയത നിലനില്‍ക്കെത്തന്നെ പരിഹരിക്കപ്പെടുവാന്‍ കഴിയുന്ന പ്രശ്നങ്ങളാണോ അവ? വര്‍ണ്ണവ്യവസ്തിതിയില്‍ ഉള്‍പ്പെടാത്ത ദലിതര്‍ അതിനെക്കുറിച്ച് വ്യാകുലപ്പെടേണ്ടതുണ്ടോ? അവര്‍ണ്ണര്‍ എന്ന നിലയില്‍ തന്നെ ജാതീയതയ്ക്കൊരു ബദലാകുവാന്‍ കഴിയുമെന്നിരിക്കെ, സവര്‍ണ്ണര്‍ വര്‍ണ്ണവ്യവസ്ഥിതിയില്‍ നിന്നും പുറത്തു വരണമെന്നുള്ള വാദത്തിന്റെ ആവശ്യകതയ്ക്ക് എന്താണ് പ്രസക്തി? ഇവിടെ ദേവി പിള്ളയെ പോലുള്ളവര്‍ സവര്‍ണ്ണ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതിനാല്‍ വര്‍ണ്ണവ്യവസ്ഥയില്‍ അവരുടെ സ്ഥാനം അവര്‍ ഉപയോഗിക്കുകയോ ഉപയോഗിക്കാതിരിക്കുകയോ ചെയ്യട്ടെ. അവര്‍ണ്ണര്‍ എന്ന സംജ്ഞ തന്നെ അവര്‍ ആ വ്യവസ്ഥിതിയില്‍ ഉള്‍പ്പെടുന്നവരല്ല എന്നു സൂചിപ്പിക്കുന്നു. ആകയാല്‍ അവര്‍ണ്ണര്‍ക്കുള്ളില്‍ നിലനില്‍ക്കുന്ന ജാതീയതയല്ലെ ചര്‍ച്ച ചെയ്യപ്പെടേണ്ടത്? |
No comments:
Post a Comment